vazagal
നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച നിലയില്‍

പുതുക്കാട്: പാഴായിയിൽ കുലക്കാറായ നേന്ത്ര വാഴകൾ സാമൂഹിക വിരുദ്ധർ വെട്ടിനശിപ്പിച്ചു. പാഴായി നൊട്ടശ്ശേരി കുട്ടപ്പന്റെ വീട്ടുവളപ്പിലെ വാഴകളാണ് വെട്ടിനശിപ്പിച്ചത്. കർഷകനായ കുട്ടപ്പൻ തിങ്കളാഴ്ച രാവിലെയാണ് വാഴകൾ നശിപ്പിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ പുതുക്കാട് പൊലീസിൽ പരാതി നൽകി.