bjp2
യുവമോർച്ചയുടെ നേതൃത്വത്തിൽ നവവോട്ടർമാർ മോദിക്കൊപ്പം എന്ന സന്ദേശവുമായി തൃശൂർ നഗരത്തിൽ സംഘടിപ്പിച്ച 'റൺ ഫൊർ മോദി' കൂട്ടയോട്ടം

തൃശൂർ: നവവോട്ടർമാർ മോദിക്കൊപ്പം എന്ന സന്ദേശവുമായി നവവോട്ടർമാരുടെ നേതൃത്വത്തിൽ തൃശൂർ നഗരത്തിൽ 'റൺ ഫൊർ മോദി' എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് പി. ഗോപിനാഥ്, ജില്ലാ ജനറൽ സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ എന്നിവർ സംസാരിച്ചു. സുബിൻ വാടാനപ്പിള്ളി, കെ.പി. വിഷ്ണു, ശ്രീനാഥ് എ.ബി, വിനോദ് പാവറട്ടി തുടങ്ങിയവർ നേതൃത്വം നൽകി..