തൃശൂർ : ആലത്തൂർ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ മോശം പരാമർശം നടത്തിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്റെ അയ്യന്തോൾ ചുങ്കത്തുള്ള വീട്ടിലേക്ക് മാർച്ച് നടത്തി. പടിഞ്ഞാറെ കോട്ടയിൽ നിന്നാരംഭിച്ച പ്രകടനത്തിന് ജെലിൻ ജോൺ, അഭിലാഷ് പ്രഭാകർ, കെ.കെ. ജയൻ, അഭിലാഷ് ശ്രീനിവാസൻ, പി.കെ. ശ്യാംകുമാർ, സലീം, ജമാൽ എന്നിവർ നേതൃത്വം നൽകി.