മാപ്രാണം: സി.പി.എം മുൻ നേതാവ് എ.സി. ഷൺമുഖൻ മാസ്റ്റർ (86) നിര്യാതനായി. സി.പി.എം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗം, കരുവന്നൂർ ബാങ്ക് മുൻ പ്രസിഡന്റ്, പൊറത്തിശ്ശേരി പഞ്ചായത്ത് അംഗം, കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന മുൻ സെക്രട്ടറി, ദീർഘകാലം കെ.ജി.ടി.എ ജില്ലാ സെക്രട്ടറി, എഫ്.എസ്.ഇ.ടി.ഒ ജില്ലാ നേതാവ്, തൃശൂർ ജില്ലാ അദ്ധ്യാപക സഹകരണ സംഘം സ്ഥാപക നേതാവ്, കേര ഫെഡ് ഡയറക്ടർ ബോർഡ് അംഗം, കെ.എസ്.കെ.ടി.യു ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ചന്ദ്രിക (റിട്ട. അദ്ധ്യാപിക (പരേത). മക്കൾ: രാജേഷ് ( സർക്കാർ ഉദ്യോഗസ്ഥ സഹ. സംഘം തൃശൂർ), രാജി (ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂൾ, നാട്ടിക ).. മരുമക്കൾ: ജിനി (മദർ ഹോസ്പിറ്റൽ തൃശൂർ), മൃത്യുഞ്ജയൻ (കേരള ഫയർ ഫോഴ്‌സ്, ഇരിങ്ങാലക്കുട)...