2019-election-alathur-man

തൃശൂർ : ആലത്തൂരിലെ യു. ഡി. എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരായ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്റെ വിവാദ പരാമർശങ്ങളോട് പ്രതികരിക്കാതെ ഇടത് സ്ഥാനാർത്ഥി പി.കെ. ബിജു ഒഴിഞ്ഞുമാറി എ. വിജയരാഘവന്റെ വിവാദപ്രസ്താവനയോട് യോജിക്കുന്നോ എന്ന ചോദ്യത്തിന് തിരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകിയതിനാൽ പ്രതികരിക്കുന്നില്ല എന്നായിരുന്നു ബിജുവിന്റെ ഉത്തരം.

തൃശൂർ പ്രസ്‌ക്ലബ്ബിന്റെ തിരഞ്ഞെടുപ്പു സംവാദത്തിൽ സംസാരിക്കുകയായിരുന്നു ബിജു. ദീപാ നിശാന്തുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞില്ല. വിവാദങ്ങൾ വിട്ട് യു.ഡി.എഫ്. രാഷ്ട്രീയം പറയട്ടെ എന്നാണ് ബിജു ആവർത്തിച്ചത്. വിവാദങ്ങൾ കൊണ്ട് ജയിക്കാനാവില്ല. വ്യക്തിഹത്യകൾ കൂടുതൽ അനുഭവിച്ച ആളാണ് താൻ. സ്ഥാനാർത്ഥിക്കെതിരെ സ്വന്തം പാർട്ടിയിൽ നിന്നുണ്ടായ എതിർപ്പ് ബാധിക്കുമോ എന്ന ചോദ്യത്തിന് നോമിനേഷൻ കൊടുത്തില്ലേ എന്ന് മറുചോദ്യം. വോട്ടെണ്ണലിന് ശേഷം അറിയാമെന്നും പറഞ്ഞു. മുന്നാക്കസംവരണം സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ബിജു ഒഴിഞ്ഞുമാറി.