കയ്പ്പമംഗലം: എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയൻ പെരിഞ്ഞനം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കുടിശ്ശിക തീർത്ത് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് മാർച്ച്. സി.പി.എം ലോക്കൽ സെക്രട്ടറി ടി.കെ. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. എ.ആർ.ഇ.ജി യൂണിയൻ പ്രസിഡന്റ് സ്മിത ഷാജി അദ്ധ്യക്ഷത വഹിച്ചു. വിനീത മോഹൻദാസ്, ടി.വി. ചന്ദ്രൻ , ടി.കെ. രാജു, സി.കെ. ഗിരിജ, പി.കെ. ശശി, ബിന്ദു ലോഹിതാക്ഷൻ എന്നിവർ സംസാരിച്ചു...