തൃശൂർ: ലോക്‌സഭാ മണ്ഡലത്തിൽ ഇതുവരെ നാമനിർദ്ദേശ പത്രിക നൽകിയത് ഏഴുപേർ. ടി.എൻ. പ്രതാപൻ (ഐ.എൻ.സി), രാജാജി മാത്യു തോമസ് (സി.പി.ഐ.), നിഖിൽ ടി.സി. (ബി.എസ്.പി.), എൻ.ഡി. വേണു (സി.പി.ഐ.എം.എൽ. റെഡ് സ്റ്റാർ), സോനു (സ്വതന്ത്രൻ), കെ.പി. പ്രവീൺ (സ്വതന്ത്രൻ), രമേഷ്‌കുമാർ (ഡെമ്മി) എന്നിവരാണ് പത്രിക നൽകിയത്. ഇന്നലെ ആരും പത്രിക സമർപ്പിച്ചില്ല. രാജാജി മാത്യു തോമസിന്റെ പേരിൽ രണ്ടുസെറ്റ് പത്രിക കൂടി മേയർ അജിത വിജയൻ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ ടി.വി. അനുപമയ്ക്ക് നൽകി. നാമനിർദ്ദേശപത്രികാ സമർപ്പണം ഇന്ന് വൈകീട്ട് മൂന്നിന് അവസാനിക്കും. നാളെ രാവിലെ 11 മുതൽ സൂക്ഷ്മപരിശോധന ആരംഭിക്കും. എട്ടിന് വൈകീട്ട് മൂന്ന് വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം.