ഗുരുവായൂർ: എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് മുന്നോടിയായി ക്ഷേത്രത്തിലെത്തി ഉണ്ണിക്കണ്ണനെ ദർശിച്ച ശേഷമാണ് തൃശൂരിലേക്ക് പത്രിക സമർപ്പിക്കുന്നതിനായി പുറപ്പെടുക. രാവിലെ എട്ടിന് എൻ.ഡി.എ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരേഷ് ഗോപിക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. കിഴക്കേനടയിൽ മഞ്ജുളാലിന് സമീപത്താണ് സ്വീകരണം നൽകുക...