മാള: പൊയ്യ പഞ്ചായത്ത് എൻ.ഡി.എ തിരഞ്ഞെടുപ്പ് കൺവെൻഷൻ പൂപ്പത്തിയിൽ സംഘടിപ്പിച്ചു. ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി സി.ഡി. ശ്രീലാൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. ശശിധരൻ, വി.ഡി. വെങ്കിടേശ്വരൻ, സിന്ധു സുനിൽ, വി.കെ. കാർത്തികേയൻ, സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു...