gandhi-gramam
ഗാന്ധിഗ്രാമം വയനാടിന്റെ ഗാന്ധിഗ്രാമം കലാപുരസ്‌കാരം ഫാ. ജോസഫ് ചെറുവത്തൂരിന് കെ.വി. അബ്ദുൾഖാദർ എം.എൽ.എ സമ്മാനിക്കുന്നു.

ഗുരുവായൂർ: ഗാന്ധിഗ്രാമം വയനാടിന്റെ ഗാന്ധിഗ്രാമം കലാപുരസ്‌കാരം ഫാ. ജോസഫ് ചെറുവത്തൂരിന് സമ്മാനിച്ചു. ഗുരുവായൂർ ഇഎംഎസ് സ്‌ക്വയറിൽ നടന്ന ചടങ്ങിൽ കെ.വി. അബ്ദുൾഖാദർ എം.എൽ.എ പുരസ്‌കാരം സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങിൽ ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി അദ്ധ്യക്ഷയായി. കൈതപ്രം വിശ്വനാഥൻ നമ്പൂതിരി, ഗാന്ധിഗ്രാമം ചീഫ് കോർഡിനേറ്റർ ഡേവിഡ് കാഞ്ഞിരത്തിങ്കൽ, ജനറൽ മാനേജർ സുധികുമാർ, ഡോ.കെ.വി. മുഹമ്മദ്കുഞ്ഞി, ബാലൻ വാറനാട്ട് എന്നിവർ സംസാരിച്ചു.