throw-ball

ത്രോബാൾ ചാമ്പ്യൻഷിപ്പ് നേടിയ ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ

തൃപ്രയാർ: ആറാം സബ് ജൂനിയർ ത്രോബാൾ ചാമ്പ്യൻഷിപ്പ് ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാഭവൻ സ്‌കൂളിൽ നടന്നു. പെൺകുട്ടികളുടെ വിഭാഗത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ എടമുട്ടം എസ്.എൻ.എസ് സമാജം സ്‌കൂളിനെ പരാജയപ്പെടുത്തി ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ അതിരപ്പിള്ളി നോട്ടർ ഡാം സ്‌കൂളും ജേതാക്കളായി. ചെന്ത്രാപ്പിന്നി എസ്.എൻ.ഇ ആൻഡ് സി ട്രസ്റ്റ് സെക്രട്ടറി സി.വി. സുഭാഷ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ത്രോബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ വാഴപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. മത്സരവിജയികൾക്ക് തൃശൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ സമ്മാനങ്ങൾ വിതരണം ചെയ്തു. എസ്.എൻ. വിദ്യാഭവൻ പ്രിൻസിപ്പൽ ഡോ. സുനിത, സംസ്ഥാന ത്രോബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.സി. രവി, എം.എ. സലിം, ടി.കെ. ദീപ എന്നിവർ സംസാരിച്ചു.