sri-narayana-samajam
യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ചാവക്കാട്: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ ശ്രീനാരായണ സമാജം പുരുഷ സ്വയം സഹായ സംഘം 105-ാം യോഗം ഗുരുവായൂർ യൂണിയൻ ഹാളിൽ നടന്നു. ഗുരുവായൂർ യൂണിയൻ സെക്രട്ടറി പി.എ. സജീവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ. ചന്ദ്രൻ അദ്ധ്യക്ഷനായി.

കൺവീനർ കെ.കെ. രാജൻ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജോയിന്റ് കൺവീനർ വി.എസ്. സുനിവ് ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ വിമലാനന്ദൻ മാസ്റ്റർ, വടാശ്ശേരി ബാലചന്ദ്രൻ, കെ.ജി. ശരവണൻ, എ.എസ്. സദാനന്ദൻ എന്നിവർ സംസാരിച്ചു. തുടർന്ന് ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലേക്ക് തീർത്ഥാടന യാത്ര പോകാൻ യോഗത്തിൽ തീരുമാനമെടുത്തു.