s-n-d-p
പഠനശിബിരം ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.വി. ദിനേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി : വിദ്യാർത്ഥികളിൽ അച്ചടക്കം, കൃത്യനിഷ്ഠ, ആസ്തിക്യബോധം, ആലോചന തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുക്കുന്നതിനും ശ്രീനാരായണ ദർശനത്തിൽ അധിഷ്ടിതമായ ജനസമൂഹത്തെ വാർത്തെടുക്കുന്നതിനുമായി ശ്രീനാരായണ വ്യക്തിത്വ പഠനശിബിരം ഗായത്രീ ആശ്രമത്തിൽ ആരംഭിച്ചു. പഠന ശിബിരത്തിന്റെ മുഖ്യാചാര്യൻ സ്വാമി സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പഠനശിബിരം ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.വി. ദിനേഷ് ബാബു ഉദ്ഘാടനം ചെയ്തു.

ചാലക്കുടി എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കെ.സി. ഇന്ദ്രസേനൻ, ഗുരുദർശന രഘ്‌ന, നരേന്ദ്രൻ കല്ലിക്കട, പവിത്രൻ നെല്ലായി, സതി സുധാകരൻ, ശിശുപാലൻ കുട്ടനാട് എന്നിവർ പ്രസംഗിച്ചു. പായിപ്ര ദമനൻ, അശോകൻ മാസ്റ്റർ, തങ്കമണി ടീച്ചർ, ബ്രഹ്മചാരി കൃഷ്ണദാസ് സുന്ദർലാൽ കൊരട്ടി, വിദ്യാധരൻ പനങ്ങാട് എന്നിവർ ക്ലാസുകൾ നയിക്കും. ഏപ്രിൽ ഏഴിന് പര്യവസാനിക്കുന്ന ക്ലാസിൽ മത്സരപരീക്ഷയിൽ വിജയികൾക്ക് പ്രോത്സാഹന സമ്മാനങ്ങൾ സ്വാമി ധർമ്മാനന്ദ വിതരണം ചെയ്യും.