ചെറുതുരുത്തി: കേരളീയ കലയെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്നവരായ ഇറ്റലി, റഷ്യ, സ്‌പെയിൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും 70 അംഗ സംഘം കേരള കലാമണ്ഡലത്തിൽ എത്തി. അവരുടെ ആവശ്യപ്രകാരം കേരളീയ കലകളിൽ എറ്റവും പഴക്കം ചെന്ന കൂടിയാട്ടത്തിന്റെ നൂതന ആവിഷ്‌കാരമായി ഡോ. കലാമണ്ഡലം കനകകുമാർ സംവിധാനം നിർവഹിച്ച തിലോദകം എന്ന കൂടിയാട്ട അവതരണവും കലാമണ്ഡലം വിദേശ വിദ്യാർത്ഥി ജുവാനോയുടെ നങ്ങ്യാർ കൂത്തും അരങ്ങേറി. തങ്ങളുടെ രാജ്യങ്ങളിൽ വച്ച് കൂടിയാട്ട അവതരണങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഈ 'തിലോദകം' കൂടിയാട്ടത്തിന്റെ പുതിയ മുഖം തന്നെ എന്നും ഇത്തരം ആവിഷ്‌കാരങ്ങൾക്ക് ഞങ്ങളുടെ രാജ്യങ്ങളിൽ വളരെ സാദ്ധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു.