തൃശൂർ: ഐ.ടി.ഐ കേന്ദ്രീകരിച്ച് സർക്കാർ നടത്തിയ ഗ്രേഡിംഗിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ഒല്ലൂക്കര ആർ. ഗണേഷ് മെമ്മോറിയൽ വിക്ടറി പ്രൈവറ്റ് ഐ.ടി.ഐയ്ക്ക് സംസ്ഥാനത്ത് രണ്ടാം സ്ഥാനം. ജില്ലാതലത്തിൽ ഒന്നാം സ്ഥാനവുമുണ്ട്. ഐ.ടി.ഐകളുടെ നടത്തിപ്പും സൗകര്യങ്ങളും വിശദമായി പഠിക്കുന്നതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു. ഈ ഉദ്യോഗസ്ഥർ സ്ഥാപനങ്ങൾ സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡിംഗ് ലഭിച്ചത്. ആറ്റിങ്ങൽ ഐ.ടി.ഐയിൽ നടന്ന ചടങ്ങിൽ വിക്ടറി ഐ.ടി.ഐ പുരസ്‌കാരത്തുകയും മൊമെന്റോയും ഏറ്റുവാങ്ങി. വിക്ടറി ഐ.ടി.ഐ വാർഷികം ശനിയാഴ്ച പത്തിന് കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ എം.ഡി. പ്രശാന്ത്‌ മേനോൻ, പ്രിൻസിപ്പൽ പി.എ. ജോൺ, വൈസ് പ്രിൻസിപ്പൽ കെ. രാജേഷ്, ടി.വി. തോംസൺ എന്നിവർ പങ്കെടുത്തു.