ചെറുതുരുത്തി: കലാരംഗത്തേക്ക് കുഞ്ചൻ നമ്പ്യാർ സംഭാവന ചെയ്ത ജനകീയ കലയായ ഓട്ടൻ തുള്ളലിലൂടെ സമകാലിക വിഷയങ്ങളായ നോട്ടുനിരോധനം, സാംസ്‌കാരിക ഫാസിസം,​ വർഗീയത, ന്യൂനപക്ഷ പീഡനം,​ ഭരണഘടന അട്ടിമറിക്കൽ, ഗോവധനിരോധനം എന്നിവയിലൂടെ കേന്ദ്ര സർക്കാരിനും ബി.ജെ.പിക്കും വിമർശനം. പി.കെ. ബിജുവിന്റെ വിജയം ഉറപ്പിക്കുന്നതിനായാണ് ഓട്ടൻ തുള്ളൽ കലാകാരൻമാരുടെ പ്രകടനം അരങ്ങേറിയത്.

കോൺഗ്രസിന്റെ കാലുവാരൽ രാഷ്ട്രീയവും സംസ്ഥാനത്തെ ഇടത് സർക്കാരിന്റെ ജനകീയ വികസന പ്രവർത്തനങ്ങളും ചേർത്ത് ബാബുരാജ് വൈറ്റിലയാണ് രചന നിർവഹിച്ചത്. ഇന്നത്തെ തുള്ളൽ ആചാര്യൻ കലാമണ്ഡലം പ്രഭാകരനാണ് സംവിധാനം. കലാമണ്ഡലം കലാകാരുടെ സഹായത്തിൽ വള്ളത്തോൾ നഗറിൽ ഓട്ടൻ തുള്ളൽ അവതരിച്ച് പര്യടനം തുടങ്ങി.