എരുമപ്പെട്ടി: വേലൂർ തയ്യൂരിലെ നിർദ്ധന കുടുംബത്തിന് എരുമപ്പെട്ടി ഉദ്യമം കൂട്ടായ്മ നിർമ്മിച്ച് നൽകുന്ന വീടിന് പ്രതിഭ കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ സഹായ ഹസ്തം. പ്രീഡിഗ്രി 98 ബാച്ചിലെ ഫോർത്ത് ഗ്രൂപ്പ് കൂട്ടായ്മയാണ് ധനസഹായം നൽകിയത്. പൂർവ വിദ്യാർത്ഥി സംഘടനാ പ്രതിനിധികളായ ഹരി കടങ്ങോട്, സദൻ നെല്ലുവായ്, അജി പതിയാരം, പ്രമോദ്, സുമേഷ് എന്നിവരിൽ നിന്നും ഉദ്യമം കോ- ഓർഡിനേറ്റർ കെ.എ. പരീദ് സഹായധനം ഏറ്റുവാങ്ങി. കെ.ആർ. ഗിരീഷ്, സി.വി. ബേബി, ബിജു ആൽഫ, സുധീഷ് പറമ്പിൽ, പി.ആർ. വേലുക്കുട്ടി, അഷറഫ് കരിയന്നൂർ എന്നിവർ പങ്കെടുത്തു.