വടക്കാഞ്ചേരി: ഭാരതപുഴയുടെ നഷ്ട പ്രതാപം വീണ്ടെടുത്ത് പുഴ സംരക്ഷണത്തിനാവശ്യമായ പദ്ധതികളാവിഷ്‌കരിക്കുമെന്നും ആളിയാർ - പറമ്പിക്കുളം പദ്ധതി കേരളത്തിന് അനുകൂലമാക്കി മാറ്റുമെന്നും ആലത്തൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി ടി.വി. ബാബു പറഞ്ഞു. വടക്കാഞ്ചേരി പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടിസ്ഥാന പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിച്ച് തൊഴിൽ ഉറപ്പാക്കുമെന്നും കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള പദ്ധതികൾ ആവിഷ്കരിച്ച് ആലത്തൂരിന്റെ സമഗ്ര വികസനം ഉറപ്പുവരുത്തുമെന്നും പറഞ്ഞ അദ്ദേഹം ജനപ്രതിനിധികളെ സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കണമെന്നും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഭൂരിപക്ഷം വർദ്ധിക്കുമെന്നും അഭിപ്രായപ്പെട്ടു.