തൃശൂർ: നഗര കൈവഴികളിൽ പര്യടനം നടത്തി ടി.എൻ .പ്രതാപൻ. തൃശൂർ മണ്ഡലത്തിലെ വിവിധ ഇടങ്ങളിലായിരുന്നു ഇന്നലെ പര്യടനം. രാവിലെ എട്ടിന് പെരിങ്ങാവ് സെന്ററിലായിരുന്നു തുടക്കം. മുൻ മേയർമാരായ കെ. രാധാകൃഷ്ണൻ, ഐ.പി പോൾ, രാജൻ പല്ലൻ, കെ. ഗിരീഷ്‌ കുമാർ, ജോൺ ഡാനിയേൽ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.

പാണ്ടിക്കാവ്, തന്നേങ്ങാട്, വിയ്യൂർ വായനശാല, വിയ്യൂർ പാലം, അമ്പലനട, പാടൂക്കാട്, നെല്ലിക്കാട്, വില്ലടം, കുറ്റുമുക്ക്, കുണ്ടുവാറ എന്നിവിടങ്ങളിൽ പര്യടനം നടത്തി. ശാന്തിനഗർ കുറ്റുമുക്ക് ശാന്തിനഗറിൽ കണിക്കൊന്ന നൽകി നാട്ടുകാർ സ്വീകരിച്ചു. ഉച്ചയ്ക്ക് ശേഷം സൗത്ത് മണ്ഡലത്തിലെ കോവിലകത്തുംപാടത്തും നിന്നാരംഭിച്ച് മൈലിപ്പാടം, പഴയ നടക്കാവ്, പാട്ടുരായ്ക്കൽ, കുട്ടൻകുളങ്ങര, സീതാറാം മിൽ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം ശങ്കരംകുളങ്ങര ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് അയ്യന്തോൾ മണ്ഡലത്തിൽ പര്യടനം നടത്തി. സ്ഥാനാർത്ഥിയുടെ മുഖം മൂടിയും ടീഷർട്ടും ഇട്ടുകൊണ്ട് പ്രവർത്തകർ പ്രചാരണത്തിന് കൊഴുപ്പേകി. അയ്യന്തോൾ മണ്ഡല പരിപാടി കാർത്ത്യായനി ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച് പുതൂർക്കര, വടക്കുംമുറി, കണ്ണാപുരം, സീതാറാം ക്വാർട്ടേഴ്‌സ് ഗാന്ധിനഗർ തുടങ്ങിയ ഇടങ്ങളിലെ സ്വീകരണ ശേഷം രാത്രിയോടെ മത്തായിപുരം സെന്ററിൽ സമാപിച്ചു.