കൊടുങ്ങല്ലൂർ: ശ്രീനാരായണ ധർമ്മ പ്രകാശിനി യോഗം വക ദേശികാലയ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനാഘോഷം ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. ശിവഗിരി ധർമ്മസംഘത്തിന്റെ മുൻ പ്രസിഡന്റ് പ്രകാശാനന്ദ സ്വാമികളുടെ സ്വാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ദൈവദശക നാമാർച്ചനയോടെയും ശതകലശാഭിഷേകത്തോട് കൂടിയുമാണ് ചടങ്ങുകൾ നടന്നത്. 1103-ാമാണ്ടിൽ ശ്രീനാരായണ ഗുരുദേവന്റെ നിർദ്ദേശ പ്രകാരം ശ്രീബോധാനന്ദ സ്വാമികൾ പ്രതിഷ്ഠാ കർമ്മം നിർവഹിച്ച ശങ്കരനാരായണ സ്വാമിയുടെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് സംഗീതജ്ഞൻ സോപാനം ഉണ്ണിക്കൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിലാണ് ദൈവദശക നാമാർച്ചന നടന്നത്. അമ്മമാർ അടക്കം നിരവധി പേർ സംബന്ധിച്ചു. ക്ഷേത്രം തന്ത്രി സി.കെ. നാരായണൻ കുട്ടി ശാന്തി, വൈദികസംഘം സെക്രട്ടറി ലാലപ്പൻ ശാന്തി എന്നിവർ കാർമ്മികരായ ചടങ്ങുകൾക്ക് ധർമ്മപ്രകാശിനി യോഗം പ്രസിഡന്റ് സുബീഷ് ചെത്തിപ്പാടത്ത്, സെക്രട്ടറി സോമകുമാർ ചീരോത്ത്, സുമേഷ് അടിമാറി തുടങ്ങിയവർ നേതൃത്വം നൽകി...