ldf-alagappa-panchayath
രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി അളഗപ്പനഗര്‍ പഞ്ചായത്ത് പൊതുസമ്മേളനം സി.പി.ഐ കേന്ദ്ര സെക്രട്ടsറിയറ്റ് അംഗം ഡി. രാജ ഉദ്ഘാടനം ചെയ്യുന്നു.

ആമ്പല്ലൂർ: തിരഞ്ഞെടുപ്പിൽ മുഖ്യശത്രു ആരെന്ന് പറയാൻ പോലുമാകാത്ത സ്ഥിതിയാണ് കോൺഗ്രസിന്റേതെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം, ഡി. രാജ. എൻ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി അളഗപ്പനഗർ പഞ്ചായത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ. കോർപറേറ്റുകളുടെ പിടിയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ മോദിയെ അധികാരത്തിൽ നിന്നും നീക്കണമെന്ന് രാജ ആവശ്യപെട്ടു. പി.കെ. വിനോദ് അദ്ധ്യക്ഷനായിരുന്നു. എൽ.ഡി.എഫ് നേതാക്കളായ കെ.കെ. രാമചന്ദ്രൻ, കെ.പി. രാജേന്ദ്രൻ, ടി.എ. രാമകൃഷ്ണൻ, എം.പി. പോളി, വി.എസ്. പ്രിൻസ്, പി.കെ. ശിവരാമൻ, പി.ജി. മോഹനൻ, കെ.ജെ. ഡിക്‌സൺ, ജയന്തി സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.