കയ്പ്പമംഗലം: ചളിങ്ങാട് മഹാവിഷ്ണു സുബ്രഹ്മണ്യ സ്വാമി ക്ഷേത്രോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി നാരായണൻ കുട്ടിയുടെയും മേൽശാന്തി ബൈജുവിന്റെയും മുഖ്യ കാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഏപ്രിൽ 6 മുതൽ 11 വരെ ഏഴ് ദിവസങ്ങളിലായാണ് ഉത്സവം. എല്ലാ ദിവസവും രാവിലെ 5.30ന് ഗണപതിഹവനം, രാത്രി എട്ടിന് വിളക്കെഴുന്നള്ളിപ്പ് എന്നിവ നടക്കും. ഏപ്രിൽ ആറിന് രാത്രി ഏഴിന് കുട്ടികളുടെ നൃത്തപരിപാടികൾ, ഏഴിന് 7.30ന് നൃത്ത-സംഗീത പരിപാടി, എട്ടിന് വൈകീട്ട് 7.30ന് സിനിമാ പ്രദർശനം ഒടിയൻ, ഒമ്പതിന് വൈകീട്ട് 7.30-ന് പ്രഭാഷണം വി. സായ്‌റാം, 10ന് രാവിലെ ഒമ്പതിന് മൂന്ന് ആനകളോടെ ശീവേലി, വൈകീട്ട് അഞ്ചിന് അഞ്ച് ആനകളോടെ പകൽപ്പൂരം, രാത്രി 7.30ന് തായമ്പക, ഒമ്പതിന് പള്ളിവേട്ട, 11ന് രാവിലെ 11.30ന് കാവടിയാട്ടം, രാത്രി 8.30ന് കുട്ടികളുടെ മേളം, 10.30ന് കാവടിയാട്ടം എന്നിവ നടക്കും..