തൃശൂർ : സാംസ്‌കാരിക നഗരിയെ ഇളക്കി മറിച്ച് സുരേഷ് ഗോപിയുടെ റോഡ് ഷോ. സ്ത്രീകൾ അടക്കം ആയിരക്കണക്കിന് പ്രവർത്തകർ അണിനിരന്നു. വാദ്യമേളങ്ങളും വർണക്കാവടികളും അകമ്പടിയായി. ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് കെ.വി. സദാനന്ദൻ, നേതാക്കളായ കെ.കെ. അനീഷ് കുമാർ, കെ.പി. ജോർജ്, കെ.എ. ഉണ്ണിക്കൃഷ്ണൻ, സുരേന്ദ്രൻ ഐനിക്കുന്നത്ത്, ഉല്ലാസ് ബാബു, ഇ.വി. കൃഷ്ണൻ നമ്പൂതിരി, ജസ്റ്റിൻ ജേക്കബ്ബ്, രവികുമാർ ഉപ്പത്ത്, പി. ഗോപിനാഥ്, പ്രമീള സുദർശൻ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ സുരേഷ് ഗോപി ഇന്നലെ പര്യടനം നടത്തി.