തൃശൂർ: തിരഞ്ഞെടുപ്പ് തിയതി അടുക്കും തോറും പ്രചരണ രംഗം കൊഴുപ്പിച്ച് മുന്നണികൾ. ഇന്നലെ തൃശൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസും, എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയും മണലൂർ മണ്ഡലത്തിലായിരുന്നു പര്യടനം. യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപൻ നാട്ടിക മണ്ഡലത്തിലെ ചേർപ്പ് ബ്ലോക്കിലും പര്യടനം നടത്തി. അതിരാവിലെ മഴുവഞ്ചേരി സെന്ററിൽ നിന്നായിരുന്നു രാജാജിയുടെ പര്യടനം തുടങ്ങിയത്. എം.എൽ.എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. നേതാക്കളായ എ.വി. വല്ലഭൻ, പി.കെ. കൃഷ്ണൻ, എൻ.കെ. സുബ്രഹ്മണ്യൻ, ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു. മുരളി പെരുനെല്ലിയോടൊപ്പം, തുറന്ന ജീപ്പിലായിരുന്നു സ്ഥാനാർത്ഥി വോട്ടർമാരെ കണ്ടത്. ഇരുചക്രവാഹനങ്ങളിൽ പ്രാദേശിക നേതാക്കളും അകമ്പടിയായി. തലക്കോട്ടുകര, പട്ടിമുക്ക്, പാറന്നൂർ, തായംകാവ്, ആളൂർ, കൂനംമൂച്ചി, കണ്ടാണശ്ശേരി, ചൊവ്വല്ലൂർപടി, മാമാബസാർ, പുതുമനശ്ശേരി, വെണ്മേനാട്, പാവറട്ടി, വെളക്കപ്പാടം, ചൂളപ്പുര എനിവിടങ്ങളിൽ സ്വീകരണത്തിന്‌ ശേഷം കാക്കശ്ശേരി പടിവയലിൽ ഉച്ചവരെയുള്ള പര്യടനം സമാപിച്ചു. ഉച്ചയ്ക്ക് ശേഷം കടവല്ലൂരിൽ നിന്ന് തുടങ്ങി രാത്രി മനക്കൊടി ആശാരിമൂലയിൽ സമാപിച്ചു...