തൃശൂർ : യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപന്റെ പര്യടനം നാട്ടിക മണ്ഡലത്തിലെ ചേർപ്പ് ബ്ലോക്കിലായിരുന്നു. രാവിലെ പാലയ്ക്കൽ മാർക്കറ്റിൽ നിന്നായിരുന്നു തുടക്കം. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.കെ. അബ്ദുൾ സലാം, സി.എൻ. ഗോവിന്ദൻകുട്ടി, ഹാറൂൺ റഷീദ്, കൺവീനർ ബിജു കുണ്ടുകുളം, നൗഷാദ് ആറ്റുപറമ്പത്ത്, ദിലീപ് കുമാർ തുടങ്ങിയവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. സ്വീകരണ സ്ഥലങ്ങളിൽ വൻജന പങ്കാളിത്തമാണ് ഉണ്ടായിരുന്നത്.
കോൺഗ്രസ് അവിണിശ്ശേരി മണ്ഡലത്തിലെ ചാലിശ്ശേരി, ആനക്കല്ല്, വള്ളിശ്ശേരി, ആറാംകല്ല്, ചെറുവത്തേരി, ചേർപ്പ് മണ്ഡലത്തിലെ പെരിഞ്ചേരി, പൂച്ചുന്നിപ്പാടം, ഊരകം, കരുവന്നൂർ, എട്ടുമുന, തായംകുളങ്ങര, പെരുമ്പിള്ളിശ്ശേരി സ്വീകരണങ്ങൾക്ക് ശേഷം പൂത്തറയ്ക്കൽ, നേഴ്‌സറി സ്‌കൂൾ പരിസരത്ത് ഉച്ചവരെ പര്യടനം സമാപിച്ചു. ഉച്ചകഴിഞ്ഞ് ചാഴൂർ, പാറളം, മണ്ഡലങ്ങളിൽ പര്യടനശേഷം രാത്രി കോടന്നൂരിൽ സമാപിച്ചു. ഇന്ന് പുതുക്കാട് ബ്ലോക്കിലാണ് പ്രതാപന്റെ പര്യടനം. വല്ലച്ചിറ പഞ്ചായത്തിലെ ഉങ്ങുംചുവടിൽ നിന്ന് ആരംഭിച്ച് രാത്രി നെന്മണിക്കര പഞ്ചായത്തിൽ സമാപിക്കും.