caraccident
അപകടത്തിൽപ്പെട്ട കാർ

ചാലക്കുടി: ജില്ലാ കളക്ടർ ടി.വി. അനുപമയുടെ കാർ ചാലക്കുടിയിൽ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. പോട്ട ദേശീയ പാതയ്ക്കടുത്ത് പഴയ റോഡിലെ ഇടുക്കൂട് പാലത്തിന് സമീപമായിരുന്നു അപകടം. തിരഞ്ഞെടുപ്പ് അവലോകന യോഗം കഴിഞ്ഞ് മടങ്ങുകയായിരുന്നു കളക്ടർ.

തൃശൂർ ഭാഗത്തേക്ക് പോയിരുന്ന മാരുതി സുമോ കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ കളക്ടറുടെ കാർ പിന്നിൽ ഇടിക്കുകയായിരുന്നു. കളക്ടറുടെ കാറിന്റെ മുൻഭാഗത്താണ് കേടുപറ്റിയത്. അപകടത്തെ തുടർന്ന് റവന്യൂ വകുപ്പിന്റെ മറ്റൊരു കാറിൽ തൃശൂരിലേക്ക് പോയി. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഇരുകാറുകളും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു.