കയ്പ്പമംഗലം: ചാലക്കുടി പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിന്റെ മൂന്നാം ഘട്ട കയ്പ്പമംഗലം നിയോജകമണ്ഡലം പര്യടനം ഇന്ന് എടത്തിരുത്തിയിൽ നിന്ന് ആരംഭിക്കും. രാവിലെ 7.30 ന് എടത്തിരുത്തി സർദാർ വായനശാലയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം കൊല്ലാറ സെന്റർ , ചാമക്കാല , ചെന്ത്രാപ്പിന്നി, കോഴിത്തുമ്പ്, കയ്പ്പമംഗലം ഈസ്റ്റ്, അയിരൂർ, ദേവമംഗലം, കയ്പ്പമംഗലം വെസ്റ്റ്, പെരിഞ്ഞനം ഓണപറമ്പ്, കുറ്റിലക്കടവ്, മതിലകം , കഴുവിലങ്ങ്, ഊമന്തറ, പൊക്ലായി തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തും. ഇ.ടി. ടൈസൺ മാസ്റ്റർ , പി.കെ. ചന്ദ്രശേഖരൻ, പി.എം. അഹമ്മദ് എന്നിവർ ഇന്നസെന്റിനെ അനുഗമിക്കും..