തൃശൂർ : സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ ആദിവാസി യുവതി ശ്രീധന്യയ്ക്ക് ടോംയാസിന്റെ അമ്പതിനായിരം രൂപ സമ്മാനം. സിവിൽ സർവീസ് വിജയികളിൽ മികച്ച നേട്ടം കരസ്ഥമാക്കിയ വയനാട്ടിലെ ആദിവാസി യുവതി ശ്രീധന്യ സുരേഷിനാണ് തുക നൽകുക. ശ്രീധന്യ സിവിൽ സർവീസിൽ 410ാം റാങ്കാണ് കരസ്ഥമാക്കിയത്. കൂലിപ്പണിക്കാരായ സുരേഷിന്റെയും കമലയുടെയും മകളാണ്. ഞായറാഴ്ച പൊഴുതനയിലുള്ള വീട്ടിൽ എത്തി ടോംയാസ് മാനേജിംഗ് ഡയറക്ടർ തോമസ് പാവറട്ടി സമ്മാനം കൈമാറും.