s-n-d-p
പൈങ്ങോട് ശാഖയിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ കാരുമാത്ര ഡോ.ടി.എസ്. വിജയൻ തന്ത്രികൾ നിർവഹിക്കുന്നു

ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി യോഗം മുകുന്ദപുരം യൂണിയൻ 2427 പൈങ്ങോട് ശാഖയിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ കാരുമാത്ര ഡോ.ടി.എസ്. വിജയൻ തന്ത്രി നിർവഹിച്ചു . തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്‌ഘാടനം ചെയ്തു . യൂണിയൻ സെക്രട്ടറി പി.കെ പ്രസന്നൻ ഗുരുദേവപ്രഭാഷണം നടത്തി . ശാഖാ പ്രസിഡന്റ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ ചെയർമാൻ സിൽവൻ പ്രസംഗിച്ചു. സെക്രട്ടറി രവീന്ദ്രൻ സ്വാഗതവും പ്രിയപത്മനാഭൻ നന്ദിയും പറഞ്ഞു ...