തൃപ്രയാർ: എൻ.ഡി.എ നാട്ടിക നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തൃപ്രയാർ ടെമ്പിൾ റോഡിൽ തുറന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി.വി. സുബ്രഹ്മണ്യൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ പുഷ്പാംഗദൻ, പി.ആർ. ഷാജു, എൻ.കെ ഭീതിഹരൻ, പ്രമീള സുദർശനൻ, ലിജി മനോഹരൻ എന്നിവർ സംസാരിച്ചു...