തൃശൂർ: രാഷ്ട്രീയ പരസ്യങ്ങളുടെ ഉള്ളടക്കം മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സംസ്ഥാന, ജില്ലാതല സമിതി മുൻകൂർ സാക്ഷ്യപ്പെടുത്താത്ത പക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 23നോ, 22നോ രാഷ്ട്രീയ പാർട്ടികളോ, സ്ഥാനാർത്ഥികളോ മറ്റ് സംഘടനകളോ വ്യക്തികളോ ഒരു പരസ്യവും അച്ചടി മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ടി.വി. അനുപമ അറിയിച്ചു. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും മറ്റും പരസ്യങ്ങൾ പ്രസിദ്ധീകരിക്കാനുള്ള മുൻകൂർ അനുമതി ലഭിക്കുന്നതിന് സമർപ്പിക്കുന്ന അപേക്ഷകളിൽ ഉടൻ തീർപ്പുണ്ടാക്കുമെന്നും ഇതിനായി എം.സി.എം.സി യോഗങ്ങൾ അടിയന്തരമായി ചേരുമെന്നും കളക്ടർ അറിയിച്ചു.