kpms
കെ.പി.എം.എസ് ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

മാള: കെ.പി.എം.എസ് നാൽപ്പത്തിയെട്ടാം ജില്ലാ സമ്മേളനം മാളയിൽ നടത്തി. രാവിലെ ജില്ലാ വൈസ് പ്രസിഡന്റ് പി.സി. വേലായുധൻ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എ. ശിവൻ, വി.എം. പുരുഷോത്തമൻ, പി.കെ. സുരേന്ദ്രൻ, പി.കെ. സുബ്രൻ ,എം.പി. സുബ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ലോചനൻ അമ്പാട്ട് ( പ്രസിഡന്റ്), സി.എ. ശിവൻ (സെക്രട്ടറി), പി.സി. രഘു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.