പുതുക്കാട്: യു.ഡി.എഫ് സ്ഥാനാർത്ഥി,ടി.എൻ. പ്രതാപൻ പുതുക്കാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച് പര്യടനം നടത്തി. പര്യടന യോഗങ്ങളിൽ മുൻ മന്ത്രി കെ.പി. വിശ്വനാഥൻ, മുൻ എം.എൽ.എ എം.പി. വിൻസെന്റ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എം. ബാബുരാജ്, ഡി.സി.സി സെക്രട്ടറി സെബി കൊടിയൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഷാജു കാളിയേങ്കര, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.വി. പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.