ഇരിങ്ങാലക്കുട: എസ്.എൻ.ഡി.പി മുകുന്ദപുരം യൂണിയൻ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ എതിരില്ലാതെ തിരെഞ്ഞടുത്തു. യൂണിയൻ പ്രസിഡന്റായി സന്തോഷ് ചെറാക്കുളം, വൈസ് പ്രസിഡന്റായി സുബ്രഹ്മണ്യൻ മുതുപറമ്പിൽ, യൂണിയൻ സെക്രട്ടറിയായി കെ.കെ. ചന്ദ്രൻ എന്നിവരെയും യോഗം ഡയറക്ടർമാരായി കെ.കെ. ബിനു, സി.കെ. യുധി, സജീവ് കുമാർ കല്ലട, പി.കെ. പ്രസന്നൻ എന്നിവരെയും എതിരില്ലാതെ തിരെഞ്ഞടുത്തു.
യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി രാജൻ ചെമ്പകശ്ശേരി, കെ.എസ്. ഷാജി, ആർ.ജി. ജയദേവൻ എന്നിവരെയും തിരെഞ്ഞടുത്തതായി റിട്ടേണിംഗ് ഓഫീസർ യോഗം കൗൺസിലർ ജയന്തൻ പുത്തൂർ വാർഷിക പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. സന്തോഷ് ചെറാക്കുളം അഞ്ചാം തവണയാണ് പ്രസിഡന്റായി ഐക്യകണേ്ഠനെ തിരെഞ്ഞടുക്കപ്പെടുന്നത്.
യൂണിയൻ ഹാളിൽ നടന്ന വാർഷിക.യോഗത്തിൽ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷനായി. സെക്രട്ടറി പി.കെ. പ്രസന്നൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗം കൗൺസിലർ ജയന്തൻ പുത്തൂർ പുതിയതായി തിരെഞ്ഞടുത്ത ഭാരവാഹികളെ അനുമോദിച്ചു. കെ.കെ. ബിനു, സി.കെ. യുധി, സുബ്രഹ്മണ്യൻ മുതുപറമ്പിൽ എന്നിവർ സംസാരിച്ചു.