കയ്പ്പമംഗലം 12 കിഴക്കുഭാഗത്ത് തിരഞ്ഞെടുപ്പു പര്യടനത്തിനെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റിനെ കുട്ടികളും നാട്ടുകാരും റോസാപ്പൂക്കൾ നൽകി സ്വീകരിക്കുന്നു.
കയ്പ്പമംഗലം: ചാലക്കുടി പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇന്നസെന്റ് മൂന്നാം ഘട്ട കയ്പ്പമംഗലം നിയോജകമണ്ഡലം പര്യടനം എടത്തിരുത്തിയിൽ നിന്ന് ആരംഭിച്ചു. രാവിലെ എടത്തിരുത്തി സർദാർ വായനശാലക്കു മുമ്പിൽ കെ.യു. അരുണൻമാസ്റ്റർ ഉദ്ഘാടനം ചെയ്ത പര്യടനം കൊല്ലാറ സെന്റർ, ചാമക്കാല, ചെന്ത്രാപ്പിന്നി, കോഴിത്തുമ്പ്, കയ്പ്പമംഗലം ഈസ്റ്റ്, അയിരൂർ, ദേവമംഗലം, കയ്പ്പമംഗലം വെസ്റ്റ്, പെരിഞ്ഞനം ഓണപറമ്പ്, കുറ്റിലക്കടവ്, മതിലകം, കഴുവിലങ്ങ്, ഊമന്തറ, പൊക്ലായി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ സ്വീകരണം നൽകി. ഇ.ടി. ടൈസൺ മാസ്റ്റർ , പി.കെ. ചന്ദ്രശേഖരൻ, പി.എം. അഹമ്മദ് എന്നിവർ ഇന്നസെന്റിനെ അനുഗമിച്ചു.
പാർലിമെന്റിൽ പോയി ചാലക്കുടിക്ക് വേണ്ടി ഒന്നും സംസാരിച്ചില്ല എന്നതിനുള്ള മറുപടിയാണ് ചാലക്കുടിയിൽ ചെയ്ത വികസന പ്രവർത്തനങ്ങൾ എന്ന് വോട്ടഭ്യർത്ഥിച്ചുകൊണ്ട് ഇന്നസെന്റ് ഓരോ സ്വീകരണകേന്ദ്രങ്ങളിലും പറഞ്ഞു. എല്ലാവർക്കും വിഷു ആശംസകൾ നേർന്നുകൊണ്ടാണ് എടത്തിരുത്തി, കയപ്പമംഗലം, പെരിഞ്ഞനം ,മതിലകം പഞ്ചായത്തുകളിലെ പര്യടനം അവസാനിപ്പിച്ചത്.