തൃശൂർ: അഗ്നി പോലെ ജ്വലിക്കുന്ന വെയിലത്ത് നിന്ന ജനക്കൂട്ടത്തെ സാക്ഷിയാക്കി ആ കുഞ്ഞോമനയ്ക്ക് സുരേഷ് ഗോപി പേരിട്ടു, ആഗ്നേയ്.

കുണ്ടുവാറയിലെ സ്വീകരണയോഗത്തിൽ പ്രിയതാരത്തെ കാണാൻ എത്തിയ ദമ്പതികൾ ജയപ്രകാശിനും വിജിക്കും ഒരാഗ്രഹമുണ്ടായിരുന്നു. കുഞ്ഞോമനയ്ക്ക് സുരേഷ് ഗോപി തന്നെ പേരിടണം. ആവശ്യം അറിയിച്ചപ്പോൾ അദ്ദേഹത്തിനും സമ്മതം. ആദ്യം കുഞ്ഞിനെ മാറോട് ചേർത്ത് നെറ്റിയിൽ ചുംബിച്ചു. പിന്നെ വെറ്റിലയെടുത്ത് ചെവിയോട് ചേർത്ത് മറുചെവിയിൽ പേര് വിളിച്ചു...... ആഗ്നേയ്.