തൃശൂർ: പൗരന് അന്തസോടെ ജീവിക്കാൻ ഭരണഘടന ഉറപ്പുതരുന്ന മൂല്യങ്ങളുടെ കടയ്ക്കൽ കത്തിവച്ച നരേന്ദ്രമോദി ഭരണഘടനാ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കിയെന്ന് സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗം ആനി രാജ. പറപ്പൂക്കര പഞ്ചായത്തിലെ തൊട്ടിപ്പാളിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എം. കൃഷ്ണൻ അദ്ധ്യക്ഷനായി. സി. സുമേഷ്, എം.വി. അശോകൻ, വി.എസ്. പ്രിൻസ്, പി.ജി. മോഹനൻ, ജയന്തി സുരേന്ദ്രൻ, സി.ബി. പാപ്പച്ചൻ, രാജൻ കരവട്ട്, കെ.കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.