ani-raja
തൊട്ടിപ്പാളില്‍ നടന്ന എല്‍.ഡി.എഫ് പറപ്പൂക്കര ലോക്കല്‍ തിരഞ്ഞെടുപ്പ് പൊതുയോഗം ആനി രാജ ചെയ്യുന്നു.

തൊട്ടിപ്പാൾ: രണ്ട് കോടി തൊഴിലവസരങ്ങൾ ഉണ്ടാക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ മോദിയുടെ ഭരണത്തിൽ ഉണ്ടായിരുന്നവരുടെ തൊഴിൽ കൂടി നഷ്ടപ്പെട്ടെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം ആനി രാജ. എൽ.ഡി.എഫ് പറപ്പൂക്കര ലോക്കൽ തിരഞ്ഞെടുപ്പ് റാലിക്കു ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എൽ.ഡി.എഫിനു മാത്രമേ പാവപ്പെട്ടർക്കുള്ള ബദൽ നയങ്ങൾ ഉയർത്തി പ്രവർത്തിക്കാനാവൂ. നരേന്ദ്ര മോദി കോർപറേറ്റുകളുടെ ഇടനിലക്കാരനായാണ് ഭരണം നടത്തുന്നതെന്ന് ആനിരാജ കുറ്റപെടുത്തി. എം. കൃഷണൻ അദ്ധ്യക്ഷനായി. പി.ജി. മോഹനൻ, കെ.എൻ. ജനമണി, സി. സുമേഷ് എന്നിവർ പ്രസംഗിച്ചു.