തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി രാജാജി മാത്യു തോമസിന്റെ വിജയത്തിനായി പടിഞ്ഞാറെക്കോട്ടയിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗം സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പ്രതിരോധ വ്യവസായ മേഖലയെ വിദേശ– സ്വദേശ മുതലാളിമാർക്ക് പതിച്ചുകൊടുക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായ സാമ്പത്തിക നയങ്ങളെ എതിർക്കാനും, ഉറച്ച ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കാനും കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും രാമചന്ദ്രൻപിള്ള പറഞ്ഞു.
എൽ.ഡി.എഫ് മണ്ഡലം പ്രസിഡന്റ് കെ.വി. ഹരിദാസ് അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, മന്ത്രി വി.എസ് സുനിൽകുമാർ എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ് നേതാക്കളായ എം.എം. വർഗീസ്, കെ.പി. രാജേന്ദ്രൻ, എ.വി. വല്ലഭൻ, സി.ആർ. വത്സൻ, വിൻസെന്റ് പുത്തൂർ, ടി.കെ. ഡേവിസ്, പോൾ എം. ചാക്കോ, പി.കെ. ഷാജൻ, കെ.വി. ജോസ്, പ്രൊഫ. ആർ. ബിന്ദു, കെ. രവീന്ദ്രൻ, എം.കെ. കണ്ണൻ എന്നിവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി അഡ്വ. കെ.ബി. സുമേഷ് സ്വാഗതവും റോയ് കെ. പോൾ നന്ദിയും പറഞ്ഞു.