കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിനെത്തിയ വയനാട് സ്വദേശിയായ യുവാവിനെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തി. വയനാട് വൈത്തിരി സ്വദേശിയായ ഡാനിയലിനെ (44) യാണ് ക്ഷേത്രാങ്കണത്തിൽ മരിച്ച നിലയിൽ കണ്ടത്. തിരിക
മടങ്ങാൻ നേരത്ത് ഇയാളെ കാണാതായതിനെ തുടർന്ന് ഒപ്പം വന്നിരുന്നവർ നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടത്.. വൈകിട്ടായിരുന്നു സംഭവം. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.