joseph-pallan
കണിവെള്ളരി വിളവെടുപ്പിൽ ജോസഫ് പള്ളൻ

മാള: സൗഭാഗ്യയുടെ സൗഭാഗ്യത്തിൽ കണിയൊരുക്കാൻ ജോസഫ് പള്ളന്റെ കൃഷിയിടത്തിൽ കണിവെള്ളരിയുടെ സമൃദ്ധി. വിഷുവിന് കണിയൊരുക്കാനുള്ള വെള്ളരി മാളയ്ക്കടുത്തുള്ള കോൾക്കുന്നിലെ കൃഷിയിടത്തിൽ പാതിവഴി പിന്നിട്ടു. കോൾക്കുന്നിലെ ഒന്നേകാൽ ഏക്കർ സ്ഥലത്താണ് വെള്ളരി കൃഷി ചെയ്തത്. വിഷു അടുത്തപ്പോഴേക്കും മികച്ച വില കൂടി ലഭിക്കുന്നതോടെ ജോസഫ് പള്ളൻ വെള്ളരി കൃഷിയിൽ ആവേശത്തിലാണ്.

കാർഷിക സർവകലാശാലയുടെ തനത് ഇനമായ സൗഭാഗ്യയാണ് കൃഷി ചെയ്തത്. ശരാശരി ഒരു കിലോഗ്രാം തൂക്കം വരും. കിലോഗ്രാമിന് 25 രൂപ വിലയുള്ള വെള്ളരി വിഷു ദിവസങ്ങളിൽ 40 രൂപ വരെ എത്തിയേക്കും. കണിവെള്ളരി ചെറുതിനും നല്ല നിറമുള്ളതിനുമാണ് ആവശ്യക്കാരേറെ. മാളയിലും പരിസര പ്രദേശങ്ങളിലും വിറ്റഴിക്കാനുള്ള കണി വെള്ളരിയാണ് വിളവെടുപ്പ് തുടങ്ങിയത്. നിരവധി മൊത്തക്കച്ചവടക്കാരാണ് ഇവ നേരിട്ട് വാങ്ങുന്നത്. കൃഷിയിടത്തിലെ വാഴ നട്ടിരിക്കുന്നതിനിടയിൽ ഇടവിളയായി ചെയ്ത വെള്ളരി ജോസഫിന് വിഷു കൈനീട്ടം കൂടിയാണ്. വിളവെടുപ്പ് കഴിഞ്ഞാൽ അതിന്റെ വള്ളികളും ഇലകളും വാഴയ്ക്ക് വളമായി മൂടും. വാഴ ഒരു കുഴിയിൽ രണ്ടെണ്ണം എന്ന നിലയിൽ മൂന്ന് മീറ്റർ അകലത്തിലാണ് വെച്ചിരിക്കുന്നത്. ഇത് നനയ്ക്കാനും ഊന്ന് കൊടുക്കാനും സൗകര്യമാണെന്ന് ഈ കർഷകൻ പറയുന്നു. കൂടാതെ കൃഷിയിടത്തിന്റെ ചുറ്റും മത്തനും കൃഷി ചെയ്തിട്ടുണ്ട്. വാഴക്കൃഷിക്ക് ഇടവിളയായി വെള്ളരിക്ക് പുറമേ വെണ്ടയും ചീരയും ചേനയും കൃഷി ചെയ്താണ് മികച്ച നേട്ടം കൈവരിക്കുന്നത്. കൂടാതെ മറ്റൊരു പ്രദേശത്ത് ഒരേക്കർ സ്ഥലത്ത് വെണ്ട കൃഷിയും വിളവെടുപ്പ് പാകത്തിലാണ്. വാഴക്കൃഷിയുടെ ബോണസായി കണക്കാക്കിയാണ് ജോസഫ് ഇടവിളക്കൃഷി ചെയ്യുന്നത്. മുൻ സൈനികനായ ജോസഫ് പള്ളന് സംസ്ഥാനത്തെ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്....