തൃശൂർ: നാട്ടിൻപുറങ്ങളിലെ സാധാരണക്കാരുടെ സ്നേഹസ്വീകരണം ഏറ്റുവാങ്ങി സുരേഷ് ഗോപി ഒല്ലൂർ മണ്ഡലത്തിൽ പര്യടനം നടത്തി. പര്യടനം രാവിലെ 8.30 ന് ആരംഭിച്ചു. നെടുപുഴയിലായിരുന്നു ആദ്യ സ്വീകരണം. അടുത്ത സ്വീകരണ സ്ഥലമായ കണിമംഗലത്തായിരുന്നു അടുത്ത വരവേൽപ്പ്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. ടി.കെ വിജയരാഘവൻ തുടങ്ങിയവർ ഹാരമണിയിക്കാനെത്തി.

സ്ത്രീകളും കുട്ടികളും ആവേശഭരിതരായി താരത്തെ കാണാനെത്തി. ചിയ്യാരം, അഞ്ചേരി സൗത്ത്, ഒല്ലൂർ, മരത്താക്കര, എരവിമംഗലം, കൊഴുക്കുള്ളി, പീടികപറമ്പ് എന്നിവിടങ്ങളിൽ കുട്ടികളും സ്ത്രീകളും വൃദ്ധജനങ്ങളുമടക്കം ധാരാളം പേർ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്തു. മുളയത്ത് പഞ്ചവാദ്യ പ്രമാണി ചോറ്റാനിക്കര സുഭാഷ് മാരാർ സുരേഷ് ഗോപിക്ക് ഹാരമണിയിച്ചു. പുത്തൂരിലെ സ്വീകരണ സ്ഥലത്തായിരുന്നു ഉച്ചഭക്ഷണം. വഴി നീളെ സ്ത്രീകളും കുട്ടികളും വണ്ടി തടഞ്ഞു നിറുത്തി സുരേഷ് ഗോപിയെ ഹാരമണിയിക്കുന്നത് കാരണം വൈകിയാണ് സ്വീകരണ സ്ഥലങ്ങളിലെത്തുന്നതെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു..