കയ്പ്പമംഗലം: തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കുടിശ്ശിക തീർത്ത് നൽകണമെന്നാവശ്യപ്പെട്ട് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എ.എസ്. ദിനകരൻ ധർണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഐഷാബി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ബൈന പ്രദീപ്, ഷീന വിശ്വൻ, എൻ.ആർ ഖാൻ ജൂലിയറ്റ്, കെ.ആർ. ഹരി, എ.വി. സതീഷ് എന്നിവർ സംസാരിച്ചു...