ashta-naga-kalam
പെരിഞ്ഞനം കൊല്ലംകുഴി ശ്രീ ഭദ്രകാളി വിഷ്ണുമായ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന അഷ്ടനാഗക്കളം

കയ്പ്പമംഗലം: പെരിഞ്ഞനം കൊല്ലംകുഴി ശ്രീ ഭദ്രകാളി വിഷ്ണുമായ ക്ഷേത്രോത്സവത്തിന് തുടക്കമായി. ഉത്സവ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ജയബാഹു ശാന്തിയും ക്ഷേത്രം മേൽ ശാന്തി കൊച്ചത്ത് സുരേഷ് ശാന്തിയുമാണ് മുഖ്യ കാർമികത്വം വഹിക്കുന്നത്. ഇന്നലെ പുലർച്ചെ മഹാഗണപതി ഹോമം, നാഗത്തൻമാർക്ക് പാലും നൂറും കൊടുക്കൽ, അഷ്ടനാഗകളം, സുബ്രഹ്മണ്യ സ്വാമിക്ക് പത്മമിട്ട് പൂജ എന്നിവ നടന്നു.

ഇന്ന് രാവിലെ ക്ഷേത്ര ചടങ്ങുകൾക്കു ശേഷം 7ന് ദേവതാ കലശപൂജ, 9ന് തത്തൽ കലശമാടി പൂജ,10ന് രക്ഷസ്സ്, ഭുവനേവശ്വരി പൂജ, വൈകീട്ട് 3ന് ഗുരുമുത്തപ്പന് കളമെഴുതി പാട്ട്, 10ന് വിഷ്ണുമായ സ്വാമിക്ക് രൂപക്കളം എന്നിവ നടക്കും.

നാളെ രാവിലെ 7ന് നവകം, കലശപൂജ, അഭിഷേകം, വൈകീട്ട് 4ന് എഴുന്നള്ളിപ്പ്, രാത്രി 9ന് അത്താഴ പൂജ, തുടർന്ന് തായമ്പക, ദേവിക്ക് രൂപക്കളമെഴുത്ത് പാട്ട്, 2ന് മഹാ ഗുരുതി പൂജ, 3.30ന് മംഗളപൂജ എന്നിവ നടക്കും. നടതുറപ്പ് 17ന് രാവിലെ.