മാള: കെ.പി.സി.സി മുൻ അംഗം മാള പെരേപ്പാടൻ വർഗീസ് (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് മാള ഫൊറോന പള്ളിയിൽ നടക്കും. മാള ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, സംസ്ഥാന ലാൻഡ് ഡെവലപ്മെന്റ് ബോർഡ് അംഗം, കാർഷിക സർവകലാശാല ജനറൽ കൗൺസിൽ അംഗം, ജില്ലാ വികസന കൗൺസിൽ അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ലീഡർ കെ. കരുണാകരൻ അവസാനമായി മാളയിലെത്തിയപ്പോൾ വിശ്രമിച്ചത് വർഗീസ് പെരേപ്പാടന്റെ വീട്ടിലായിരുന്നു. ഭാര്യ: സിസിലി (കാത്തലിക് സിറിയൻ ബാങ്ക് മുൻ ജനറൽ മാനേജർ). മക്കൾ:ഷീല (കാത്തലിക് സിറിയൻ ബാങ്ക് മുൻ ഓഫീസർ), സാംസൺ (കാത്തലിക് സിറിയൻ ബാങ്ക് മുൻ മാനേജർ), ഷൈല, ഷേർളി. മരുമക്കൾ: ജോയ്, താര, ജേക്കബ്...