nadatam
കൂട്ട നടത്തം കുടുംബശ്രീ ജില്ലാ കോ- ഓര്‍ഡിറ്റേര്‍ കെ.വി. ജ്യോതിഷ്‌കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു.

പുതുക്കാട്: ലോക ആരോഗ്യദിനത്തോട് അനുബന്ധിച്ച് സാർവത്രിക ആരോഗ്യം എല്ലാവർക്കും എല്ലായിടത്തും എന്ന സന്ദേശ പ്രചരണത്തിന്റെ ഭാഗമായി കൂട്ടനടത്തം സംഘടിപ്പിച്ചു. പുതുക്കാട് താലൂക്ക് ആശുപത്രിയും ഇന്ത്യൻ ഫുട്‌ബാൾ താരം സോളി സേവ്യറിന്റെ നേതൃത്വത്തിലുള്ള ഫുട്‌ബാൾ അക്കാഡമിയും ചേർന്ന് സംഘടിപ്പിച്ച കൂട്ട നടത്തം കുടുംബശ്രീ ജില്ലാ കോ​ - ഓർഡിറ്റേർ, കെ.വി. ജ്യോതിഷ്‌കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട്, ഡോ. ബിനോജ് ജോർജ് മാത്യു ഡോ. എസ്. സഞ്ജീവ്, ശിശു വികസന ഓഫീസർ ദേവി, ഹെൽത്ത് ഇൻസ്‌പെക്ടർ, സി.ആർ. സുരേഷ്, പുതുക്കാട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സി.ജെ. മാർട്ടിൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എൻ. വിദ്യാധരൻ എന്നിവർ നേതൃത്യം നൽകി.