തൃശൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാൻ എട്ട് സ്ഥാനാർത്ഥികൾ. പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായ ഇന്നലെ സ്വതന്ത്ര സ്ഥാനാർത്ഥി ചന്ദ്രൻ വക്കീൽ പത്രിക പിൻവലിച്ചതോടെയാണ് അന്തിമ സ്ഥാനാർത്ഥി പട്ടിക എട്ടു പേരുടേതായത്. തുടർന്ന് പൊതുതിരഞ്ഞെടുപ്പ് നിരീക്ഷകൻ പി.കെ. സേനാപതിയുടെ മേൽനോട്ടത്തിൽ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടർ ടി.വി. അനുപമ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ യോഗം ചേർന്ന് സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചു.

ബി.എസ്.പി സ്ഥാനാർത്ഥി നിഖിൽ ചന്ദ്രശേഖരൻ (ആന), യു.ഡി.എഫിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥി ടി. എൻ. പ്രതാപൻ (കൈ), എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർത്ഥി രാജാജി മാത്യു തോമസ് (ധാന്യക്കതിരും അരിവാളും), എൻ.ഡി.എയിലെ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ്‌ ഗോപി (താമര), സി.പി.എം.എൽ റെഡ് സ്റ്റാർ സ്ഥാനാർത്ഥി എൻ.ഡി. വേണു (ഓട്ടോറിക്ഷ), സ്വതന്ത്ര സ്ഥാനാർത്ഥികളായ പ്രവീൺ കെ.പി (ഡയമണ്ട്), സുവിത്ത് (ബാസ്‌കറ്റ് വിത്ത് ഫ്രൂട്ട്‌സ്), സോനു (ഫുട്‌ബാൾ) എന്നിവർക്കാണ് ചിഹ്നം അനുവദിച്ചു നൽകിയത്. തുടർന്ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചെലവ് വിവരങ്ങളെ സംബന്ധിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ക്ലാസ് നടന്നു. അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഓഫീസർ രാമൻ, നോഡൽ ഓഫീസർ അഭിലാഷ് എന്നിവർ ക്ലാസ് നയിച്ചു...