തൃശൂർ : എൽ.ഡി.എഫ് സ്ഥാനാർത്ഥി രാജാജി മാത്യു തോമസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജാജിയുടെ മകൾ ദൂന മറിയ ഭാർഗ്ഗവിയും, മകൻ ചില്ലോഗ് അച്ചുത് തോമസും പ്രചാരണ രംഗത്ത് സജീവമായി. രാജാജിയുടെ വിജയത്തിനായി നഗരത്തിൽ ഇറങ്ങിയ വിദ്യാർത്ഥി സ്‌ക്വാഡിനൊപ്പമാണ് ഇരുവരും പ്രചാരണത്തിനായി ഇറങ്ങിയത്.

ദൂന അലിഗഡ് മുസ്ലീം സർവകലാശാലയിലെ പി.എച്ച്.ഡി വിദ്യാർത്ഥിനിയാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി രണ്ട് ദിവസം മുമ്പാണ് അലിഗഡിൽ നിന്നെത്തിയത്. ദൂന എ.ഐ.എസ്.എഫിന്റെ സജീവ പ്രവർത്തകയാണ്. അലിഗഡ് സർവകലാശാലയിലേക്ക് പോവുന്നതിന് മുമ്പ് തൃശൂർ ജില്ലാ ജോ. സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ ഡൽഹി കേന്ദ്രീകരിച്ച പ്രവർത്തനങ്ങളിലും സജീവമാണ്. മകൻ ചില്ലോഗ് തോമസ് അച്ചുത്, നിലവിൽ ജനയുഗം പത്രത്തിൽ ജോലി ചെയ്യുന്നു. എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗമായിരുന്നു. ചില്ലോഗ് ആദ്യം മുതലേ രാജാജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്.