തിരുവില്വാമല: തിരുവില്വാമല പഞ്ചായത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ആഭിമുഖ്യത്തിൽ ആലത്തൂർ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൊതുയോഗം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ കെ.കെ. ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കേരളത്തിലേത് പോലെ ഇടത് മതേതര മുന്നണി ഇന്ത്യയിലുടനീളം രൂപപ്പെട്ടാൽ ഇന്ത്യ രക്ഷപ്പെടുമെന്ന് മന്ത്രി പറഞ്ഞു. സി.പി.ഐ ലോക്കൽ സെക്രട്ടറി വി. കുമാരൻ അദ്ധ്യക്ഷനായി. യു.ആർ. പ്രദീപ് എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. ബാലൻ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി, സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എ. ബാബു, കെ.വി. നഫീസ, സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. മുരളീധരൻ, സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം കെ പി സന്ദീപ്, എൽജെഡി ജില്ലാ പ്രസിഡന്റ് യൂജിൻ മൊറാലി, കെ.പി ഉമാശങ്കർ എം.ആർ.മണിതുടങ്ങിയവർ സംസാരിച്ചു തുടർന്ന്രാലിയും സംഘടിപ്പിച്ചു.