ചാവക്കാട്: കുണ്ഡലിയൂർ ശ്രീഭദ്ര മഹാകാളി ദേവിക്ഷേത്രത്തിലെ രോഹിണി മഹോത്സവം ഇന്നും നാളെയും ആഘോഷിക്കും. ഇന്ന് വൈകീട്ട് 6.30ന് ദീപാരാധന, തുടർന്ന് പ്രസാദശുദ്ധി, പുണ്യാഹം ഏഴിന് അഷ്ടനാഗക്കളം, എട്ടിന് അത്താഴപൂജ, 8.30ന് അന്നദാനം.
നാളെ (ബുധൻ) പുലർച്ചെ അഞ്ചിന് ഗണപതിഹോമം, 6.30ന് ഉഷപൂജ, എട്ടിന് കലശപൂജ, ഒമ്പതിന് ശീവേലി, പത്തിന് കലശാഭിഷേകം, തുടർന്ന് ഉപദേവതകൾക്കു കലശമാടിപൂജ, 11.30ന് ഉച്ചപൂജ, 12ന് അന്നദാനം, ഉച്ചയ്ക്ക് മൂന്നിന് എഴുന്നള്ളിപ്പ്, നാലിന് പൂരം വരവുകൾ, ഏഴിന് ദീപാരാധന, എട്ടിന് പറ്റ്, കേളി, തായമ്പക, ഒമ്പതിന് അന്നദാനം, 11ന് ഗുരുതി തർപ്പണം, പുലർച്ചെ രണ്ടിന് എഴുന്നള്ളിപ്പ്, ആറിന് മംഗള പൂജയോടു കൂടി ഉത്സവത്തിന് സമാപനം കുറിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.